പാറശ്ശാല: കഞ്ചാവ് കടത്ത് കേസിൽ യുവാവ് പിടിയിൽ. തമിഴ്നാട്ടിലെ കുലശേഖരത്തുനിന്ന് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന തമിഴ്നാട് തൃപ്പരപ്പ് സ്വദേശി ക്രിസ്റ്റഫറാണ് (42) പൊലീസിെൻറ പിടിയിലായത്. ചൊവ്വാഴ്ച പാറശ്ശാല ഗാന്ധി പാർക്കിന് സമീപം െവച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിെട രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ക്രിസ്റ്റഫർ വലയിലായത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, പാറശ്ശാല ഡി.ഐ ബിനു, സി.ഐ അജിത്കുമാർ, പാറശ്ശാല എസ്.ഐ വിനീഷ്, പൊലീസുകാരായ ശ്രീകുമാർ, ബിജു, അനീഷ്, ഗിരീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.