വിഴിഞ്ഞം: രാജ്യാന്തര തുറമുഖപദ്ധതി പാക്കേജ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പരിഷ് കൗൺസിൽ നടത്തുന്ന . സമരം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ളതാണെന്ന തരത്തിൽ ചിലർ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനുപിന്നിൽ തുറമുഖവിരുദ്ധ ലോബിയാണെന്ന് പാരിഷ് കൗൺസിൽ അംഗങ്ങൾ പറയുന്നു. പാരിഷ് കൗൺസിലും നാട്ടുകാരും നടത്തുന്ന സമരത്തെ മുതലെടുക്കാൻ ചിലർ ശ്രമംനടത്തുന്നതായി ആരോപണമുയർന്നിട്ടുണ്ട്. തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പിനെതിരെയുള്ള വിഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്. 3.39 മിനിറ്റ് ദൈർഘ്യമുള്ളതാണ് വിഡിയോ സന്ദേശം. അദാനി ഗ്രൂപ്പിെൻറ മുന്ധ്ര തുറമുഖം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയുള്ളതാണ് ദൃശ്യം. ഇത് തുറമുഖവിരുദ്ധ ലോബിയുടെ സാന്നിധ്യം തെളിയിക്കുന്നതാണെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.