തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി കരാർത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തി. കരാർ തൊഴിലാളികളെ സംരക്ഷിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, വേതന വർധനവ് നടപ്പാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് നടന്ന ധർണ സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് കേശവൻ കുട്ടി അധ്യക്ഷത വഹിച്ചു. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ്. സുഭാഷ്, പി.ബി. രാജേഷ്, എം.എ. ശശികുമാർ, റഫീക്കാ ബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.