യദുകൃഷ്​ണനെതിരായ നീക്കം പ്രതിഷേധാർഹം ^എ.​െഎ.വൈ.എഫ്​

യദുകൃഷ്ണനെതിരായ നീക്കം പ്രതിഷേധാർഹം -എ.െഎ.വൈ.എഫ് തിരുവനന്തപുരം: കേരളത്തി​െൻറ സാമൂഹികരംഗത്ത് വിപ്ലവകരമായ പരിവർത്തനത്തിന് തുടക്കമിട്ട് ആദ്യ അബ്രാഹ്മണ ശാന്തിയായി നിയമനം ലഭിച്ച യദുകൃഷ്ണെനതിരായ നീക്കം പ്രതിഷേധാർഹമാണെന്ന് എ.െഎ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവനയിൽ പറഞ്ഞു. അവധിയിലായിരുന്ന ദിവസം പകരമേർപ്പെടുത്തിയ ശാന്തിയുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയുടെ േപരിലാണ് യദുകൃഷ്ണനെതിരായി നടപടി. യദുകൃഷ്ണ​െൻറ നിയമനം അംഗീകരിക്കാൻ മാനസികമായി തയാറാകാത്തവരാണ് ഇൗ നീക്കത്തിന് പിന്നിലെന്നും ഇതിനെതിരെ കേരളീയസമൂഹം ശക്തമായി പ്രതികരിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.