കുന്നിക്കോട്: പൊതുകിണറുകൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. നേരത്തേ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പഞ്ചായത്ത് കിണറുകൾ മിക്കതും മാലിന്യം നിറഞ്ഞ് നശിച്ച നിലയിലാണ്. പത്തനാപുരം, വിളക്കുടി, തലവൂര്‍ ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി നൂറിലധികം പൊതുകിണറാണുള്ളത്. ഇതിൽ ഭൂരിഭാഗവും മാലിന്യം നിക്ഷേപിച്ചും കാടുമുടി സംരക്ഷിക്കാതെ തകർന്ന സ്ഥിതിയിലാണ്. മാലിന്യങ്ങൾക്കൊപ്പം അറവ് മാടുകളുടെയും ഇറച്ചി ക്കോഴികളുടെയും അവശിഷ്ടങ്ങൾ തള്ളുന്നതിനാൻ ദുർഗന്ധവും ഉണ്ടാകുന്നുണ്ട്. ഇതുകാരണം പകർച്ചവ്യാധികൾ പ്രദേശത്ത് പടരുന്നതിനും കാരണമാകുന്നു. കടുത്ത വേനലിലും വറ്റാത്ത കിണറുകളാണ് പഞ്ചായത്ത് കിണറുകളിലധികവും. മുൻവർഷങ്ങളിലുണ്ടായ ശക്തമായ വേനലിൽ വീടുകളിലെ കിണറുകൾ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായ ഘട്ടത്തിൽ ഗ്രാമവാസികൾ ചേർന്ന് ചില കിണറുകൾ ശുദ്ധിയാക്കി ഉപയോഗപ്രദമാക്കിയിരുന്നു. മുമ്പ് വർഷാവർഷങ്ങളിൽ പഞ്ചായത്ത് കിണറുകൾ ശുചീകരിച്ച് സംരക്ഷിക്കുമായിരുന്നു. ഇന്ന് പഞ്ചായത്ത് മുഖേന ശുചീകരണമോ സംരക്ഷണമോ നടത്തുന്നില്ലന്നും കുടിവെള്ള സംരക്ഷണത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ ഇത്തരത്തിലുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ അധികൃത സ്വീകരിക്കുന്നിെല്ലന്നും ആക്ഷേപമുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകിണറുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വയോജന ദിനാചരണം അഞ്ചൽ: -സാമൂഹികനീതി വകുപ്പിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന വയോജന ദിനാചരണം വ്യാഴാഴ്ച രാവിലെ 10ന് ഏരൂർ സഹകരണ ബാങ്ക് ഹാളിൽ നടക്കും. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് രഞ്ചു സുരേഷ് ഉദ്ഘാടനം ചെയ്യും. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമനമുരളി അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്തംഗം കെ.സി. ബിനു വയോജനങ്ങളെ ആദരിക്കും. ടി.വൈ. ലൂക്കോസ് നിയമബോധവത്കരണ ക്ലാസെടുക്കും. നാം സ്വയം തിരിച്ചറിയണം -മുനിനാരായണ പ്രസാദ് പത്തനാപുരം: നാം സ്വയം തിരിച്ചറിയുകയും നമ്മുടെ ഉള്ളിലെ നന്മ മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ദൈവത്തെ ദര്‍ശിക്കാനാവുകയെന്ന് വര്‍ക്കല നാരായണ ഗുരുകുലം അധ്യക്ഷന്‍ ഗുരു മുനിനാരായണ പ്രസാദ്. ഗാന്ധിഭവനില്‍ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. നടന്‍ ടി.പി. മാധവന്‍, സ്വാമി ബിജോയ്‌സ്, എ. ശശിധന്‍, അജ്മല്‍ അലിഖാന്‍, പ്രഫ. റെജി ഫിലിപ്, പ്രദീപ് ഗുരുകുലം, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.