വിതുര: പൊന്മുടി സന്ദര്‍ശിക്കാനെത്തിയ സംഘത്തിലൊരാള്‍ക്ക് മിന്നലേറ്റു. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശി അനീഷിനാണ് (34) പരിക്കേറ്റത്. വൈകീട്ട് നാലോടെ പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തിലെ ഹെലിപ്പാഡിന് സമീപമായിരുന്നു അപകടം. അനീഷിെൻറ കഴുത്തിന് പൊള്ളലേറ്റു. മിന്നലിെൻറ ആഘാതത്തില്‍ സമീപമുണ്ടായിരുന്നവര്‍ നിലവിളിച്ചോടി. ഓട്ടത്തിനിടയില്‍ ചില സ്ത്രീകള്‍ക്ക് വീണ് നിസ്സാര പരിക്കേറ്റു. തിരുവനന്തപുരത്തുനടന്ന വ്യാപാരിവ്യവസായി സെക്രേട്ടറിയേറ്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ കൊട്ടാരക്കരയില്‍ നിെന്നത്തിയ സംഘത്തിൽപെട്ടയാളാണ് അനിഷ്. പരിപാടിക്കുശേഷം പൊന്മുടി സന്ദര്‍ശിക്കാനെത്തിയതാണ്. കനത്തമഴയും ഇടിമിന്നലും വന്നതതോടെ പൊലീസും ഗൈഡുകളും ഇവരെ താഴേക്കുവിട്ടു. പോകാന്‍ തുടങ്ങുന്നതിനിടെയാണ് ശക്തമായ മിന്നല്‍ വന്നത്. കഴുത്തില്‍ കിടന്ന മാലയാണ് പെട്ടെന്ന് അനീഷിന് ഷോക്കേൽക്കാൻ കാരണമായതെന്ന് കരുതുന്നു. പൊന്മുടി പൊലീസും, വനപാലകരും പ്രാഥമികശുശ്രൂഷ നല്‍കിയശേഷം അനീഷിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.