പതാക ദിനാചരണം

കാട്ടാക്കട: കുഴക്കാട് എൻ.എസ്.എസ് കരയോഗത്തിൽ പതാക ഉയർത്തി സ്ഥാപകദിനം ആചരിച്ചു. പ്രസിഡൻറ് എ. സുകുമാരൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിനിധിസഭ അംഗം എം. രാജഗോപാലൻ നായർ, യൂനിയൻ പ്രതിനിധി സി.പി. ഉണ്ണികൃഷ്‌ണൻ, ആർ.എസ്. സജീവ്, ജി. ഷിബു, സി. മാധവൻ നായർ എന്നിവർ സംസാരിച്ചു. ക്ഷീര സംഘം ഭരണസമിതി കാട്ടാക്കട: ഒറ്റശേഖരമംഗലം ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണി വിജയിച്ചു. ടി.എം. ജോർജ് (പ്രസി.), ജെ. വർഗീസ് (വൈസ് പ്രസി.), കെ. ശശിധരൻ, എൽ. സുരേഷ്‌കുമാർ, എൽ. തങ്കരാജ്, ആർ. സാനുമതി, എസ്. ശോഭ, ബി. സുമതിയമ്മ, സി. നിർമല എന്നിവരാണ് വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.