തിരുവനന്തപുരം: തമ്പാനൂർ ഒാവർബ്രിഡ്ജിന് സമീപം മോഷണത്തിന് പതുങ്ങിയിരുന്ന നാലുപേർ അറസ്റ്റിൽ. പേട്ട-തേങ്ങാപ്പുര ലൈൻ ലക്ഷ്മി വിളാകത്ത് വീട്ടിൽ ബിജു എന്ന ഉണ്ണി, പോത്തൻകോട് കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കിട്ടറവിളാകം വീട്ടിൽ ലാലു, മരുതാമല യു.പി സ്കൂളിന് സമീപം സുരേഷ് ഭവനിൽ പ്രവീൺകുമാർ, രാജാരി നഗർ ടി.സി 26/395 ൽ ധർമൻ എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തിന് കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ഫോർട്ട്, മെഡിക്കൽ േകാളജ്, പേരൂർക്കട, തിരുവല്ലം, തുമ്പ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിൽ ഉണ്ട്. തമ്പാനൂർ സി.െഎ പൃഥ്വിരാജിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ സമ്പത്ത് കെ.എൽ, സി.പി.ഒമാരാായ വിനോദ്, ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.