തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. രാജ കെ. കുട്ടിക്ക് അന്തര്‍ദേശീയ പുരസ്‌കാരം. ജപ്പാനിലെ നഗോയയില്‍ െവച്ചു നടന്ന ഇൻറര്‍നാഷനല്‍ സെറിബ്രോ വാസ്‌ക്യുലര്‍ കോണ്‍ഫറന്‍സിലാണ് പുരസ്‌കാരം ലഭിച്ചത്. 70 വയസ്സ് മുതല്‍ 79 വയസ്സുവരെുള്ള ആളുകളുടെ തലച്ചോറിനുള്ളില്‍ നടത്തുന്ന അന്യൂറിസം ശസ്ത്രക്രിയയുടെ ഫലത്തെപ്പറ്റിയുള്ള പഠനത്തിനാണ് അവാർഡ്. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. അനില്‍കുമാര്‍ പീതാംബരനും യൂനിറ്റ് ചീഫ് ഡോ. രാജ്‌മോഹന്‍ ബി.പി.യുടെയും സഹകരണത്തോടെയാണ് ഡോ. രാജ കെ. കുട്ടി പഠനം പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.