അനന്തപുരി എക്സ്പ്രസിന് വർക്കലയിൽ സ്വീകരണം നൽകി പടം വർക്കല: അനന്തപുരി എക്സ്പ്രസിന് വർക്കല റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ബുധനാഴ്ച ഉച്ചക്ക് 2.25ന് വർക്കലയിലെത്തിയ ട്രെയിനിൽ ബി.ജെ.പി പ്രവർത്തകർ, റെയിൽവേ ജീവനക്കാർ, മുണ്ടയിൽ െറസി. അസോസിയേഷൻ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്. കേരളപ്പിറവിയോടനുബന്ധിച്ചാണ് എഗ്മോർ-തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം വരെ നീട്ടിയത്. വർക്കലയിൽ സ്റ്റോപ്പും അനുവദിച്ചു. കൊല്ലത്തേക്കുള്ള യാത്രയിൽ ട്രെയിൻ ഉച്ചക്ക് 2.25നും തിരുവനന്തപുരത്തേക്ക് വൈകീട്ട് 3.20നുമാണ് വർക്കലയിലെത്തുക. വർക്കല റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാറിെൻറ േനതൃത്വത്തിലാണ് റെയിൽവേ ജീവനക്കാർ സ്വീകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.