തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചചെയ്ത് എടുത്ത തീരുമാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല. തൊഴിലാളികളുടെ ആവശ്യങ്ങളോട് സർക്കാറിന് നിഷേധാത്മക നിലപാടില്ല. പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ നടപടി എടുക്കും. തൊഴിലാളികൾക്കും നാട്ടുകാർക്കുമുള്ള നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിച്ചുവരുന്നു. ചെറിയ കാലതാമസം മാത്രമാണ് ഇതിന് വന്നത്. ഇത് മനഃപൂർവമായ വൈകിക്കലല്ല. സ്വാഭാവിക കാലതാമസമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.