മാതാവി​െൻറ തിരുസ്വരൂപം തോളിലേറ്റിയത്​ യുവതികള്‍

ബാലരാമപുരം: വ്ലാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിലെ പ്രദക്ഷിണത്തിന്‌ മാതാവി​െൻറ തിരുസ്വരൂപം തോളിലേറ്റിയത്‌ ചപ്രം ഇടവകയിലെ യുവതികള്‍. 16 പേരടങ്ങുന്ന യുവതികളുടെ സംഘമാണ്‌ തിരുസ്വരൂപം ഒന്നര കിലോമീറ്ററോളം തോളിലേറ്റിയത്‌. വ്ലാത്താങ്കര ദേവാലയത്തില്‍ കഴിഞ്ഞ ഒരുമാസമായി നടന്നുവന്ന ജപമാല മാസാചരണത്തി​െൻറ സമാപനദിവസമായിരുന്നു പ്രദക്ഷിണം. ഇടവക സഹവികാരി ഫാ. വിപിന്‍ എഡ്വേഡ് നേതൃത്വം നല്‍കി. ദിവ്യബലിക്ക്‌ ഇടവക വികാരി ഫാ. എസ്‌.എം. അനില്‍കുമാര്‍ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ ആരാധനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.