അടുത്ത നിയമസഭ ​െതരഞ്ഞെടുപ്പോടെ ബി.ഡി.ജെ.എസിന് രണ്ട് മന്ത്രിമാർ ഉണ്ടാവും ^തുഷാർ വെള്ളാപ്പള്ളി

അടുത്ത നിയമസഭ െതരഞ്ഞെടുപ്പോടെ ബി.ഡി.ജെ.എസിന് രണ്ട് മന്ത്രിമാർ ഉണ്ടാവും -തുഷാർ വെള്ളാപ്പള്ളി കൊല്ലം: അടുത്ത നിയമസഭ െതരഞ്ഞെടുപ്പോടെ ബി.ഡി.ജെ.എസിന് രണ്ട് മന്ത്രിമാർ ഉണ്ടാവുമെന്ന കാര്യത്തിൽ ഒരുസംശയവുമില്ലെന്ന് പാർട്ടി സംസ്ഥാന പ്രസി‌ഡൻറ് തുഷാർ വെള്ളാപ്പള്ളി. കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന ജില്ല കമ്മിറ്റി പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്‌ട്രീയത്തിൽ ബി.ഡി.ജെ.എസ് ഒരു നിർണായക രാഷ്‌ട്രീയ ശക്തിയായി മാറി. പൊതുസമൂഹത്തിനിടയിൽ പാർട്ടിയുടെ പ്രസക്തിയും പ്രാധാന്യവും എത്തിക്കാൻ സാധിച്ചതിനാലാണിത്. രാഷ്‌ട്രീയ പാരമ്പര്യമില്ലാതെ രാഷ്‌ട്രീയത്തിലേക്കെത്തിയതാണ് പാർട്ടി. ഒരു രാഷ്‌ട്രീയ പാർട്ടിയോടും തങ്ങൾക്ക് കടപ്പാടും ബാധ്യതയുമില്ല. സാമൂഹികനീതി നടപ്പാക്കാൻ തയാറാവുന്നവരോടൊന്നിച്ച് പ്രവർത്തിക്കും. ജാതി -മത ഭേദമന്യേ എല്ലാവർക്കും നീതിലഭിക്കണമെന്നും ജനസംഖ്യാനുപാതികമായി എവർക്കും ആനുകൂല്യങ്ങൾ ലഭ്യമാവണമെന്നുമാണ് പാർട്ടി ആവശ്യപ്പെടുന്നത്. മതസ്‌പർദയുണ്ടാക്കാനാണ് ബി.ഡി.ജെ.എസ് രൂപംകൊണ്ടതെന്നാണ് പലരുടെയും അഭിപ്രായം. സ്വാതന്ത്ര്യത്തിന് മുമ്പുണ്ടാക്കിയ റോ‌ഡുകളും കെട്ടിടങ്ങളും വീതികൂട്ടിയതും പെയിൻറടിച്ചതുമല്ലാതെ മറ്റൊരു വികസനവും മാറിമാറി ഭരിച്ച രാഷ്‌ട്രീയ പാർട്ടികൾ ചെയ്‌‌തിട്ടില്ല. ആരെയെങ്കിലും പ്രീണിപ്പിക്കാനും വാഗ്‌ദാനങ്ങൾ നിരത്തിയതിനുശേഷം എങ്ങനെയെങ്കിലും ഭരിക്കാനുമാണ് അവർ ശ്രമിക്കുന്നത്. അനാവശ്യ സമരങ്ങളും പ്രതിഷേധങ്ങളും സൃഷ്‌ടിച്ച് വികസനത്തെ ഇല്ലാതാക്കി വിദ്യാസമ്പന്നരായവർക്ക് ജോലി സാധ്യതയില്ലാതാക്കുകയാണ് സർക്കാറുകൾ ചെയ്യുന്നത്. തമിഴ്‌നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും യുവാക്കൾ സ്വദേശത്ത് തന്നെ ജോലി ചെയ്യുമ്പോൾ കേരളീയർക്ക് വിദേശത്ത് പോകേണ്ട സാഹചര്യമാണ്. സംസ്ഥാനത്തെ വ്യവസായവളർച്ച ഇല്ലാതാക്കിയതും മാറിമാറി ഭരിക്കുന്നവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ്‌ സംസ്ഥാന വൈസ് പ്രസി‌‌ഡൻറ് പത്മകുമാർ, സംസ്ഥാന സെക്രട്ടറിമാരായ സുഭാഷ് വാസു, വനജ വിദ്യാധരൻ, ഏരൂർ സുനിൽ, ട്രഷറർ രാഹുൽ, ജില്ല കമ്മിറ്റി പ്രസിഡൻറ് എ. സോമരാജൻ, വൈസ് പ്രസിഡൻറ് കെ. സുശീലൻ, ട്രഷറർ പച്ചയിൽ സന്ദീപ്, സെക്രട്ടറിമാരായ രഞ്ജിത് രവീന്ദ്രൻ, ശശാങ്കൻ, കാരയിൽ അനീഷ്, ഹരി ശിവരാമൻ, ക്ലാപ്പന സുധീഷ്, ജയശ്രീ തിലകൻ, മോനിഷ, ചിറ്റയം രാമചന്ദ്രൻ, അഡ്വ. സജികുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.