തിരുവനന്തപുരം: ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ നാഷനൽ ട്രേഡ് യൂനിയൻ കോൺഗ്രസ് ഏർപ്പെടുത്തിയ ഇന്ദിര ഗാന്ധി ജന്മശതാബ്ദി സാഹിത്യ പുരസ്കാരത്തിന് ഡോ. ജോർജ് ഒാണക്കൂറിെൻറ 'പർവതങ്ങളിലെ കാറ്റ്' പുസ്തകം അർഹമായി. 25,001 രൂപയും ഫലകവും പ്രശംസപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിര ഗാന്ധിയുടെ ജന്മദിനമായ ഇൗമാസം 19ന് നാലിന് തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുരസ്കാരം സമർപ്പിക്കുമെന്ന് െഎ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതിയംഗവും തിരുവനന്തപുരം ജില്ല പ്രസിഡൻറുമായ വി.ആർ. പ്രതാപൻ അറിയിച്ചു. സാംസ്കാരിക സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.