ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ ജോബ്‌ ഫെയര്‍ സംഘടിപ്പിക്കും

കൊല്ലം: വ്യവസായ പരിശീലന വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ, എസ്.സി.ഡി.ഡി ഐ.ടി.ഐകളിലെ ട്രെയിനികളെ പങ്കെടുപ്പിച്ച് ഡിസംബര്‍ ഏഴു മുതല്‍ ഒമ്പതു വരെ ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജോബ്‌ ഫെയര്‍ സംഘടിപ്പിക്കും. ജില്ലയിലെ ഐ.ടി.ഐകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 50ല്‍പരം േട്രഡുകളിലെ ട്രെയിനികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ജോബ് ഫെയര്‍. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ എന്നിവരും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിവിധ കമ്പനികളും പങ്കെടുക്കും. ട്രേഡുകളിലെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. 2500 ട്രെയിനികളും 50 കമ്പനികളും പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ സണ്ണി മൈക്കിള്‍, ബി. വിജയന്‍, ബി. ഹരീഷ്‌കുമാര്‍, എച്ച്. ഖലീലുദ്ദീന്‍, കെ.എം. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.