ഹാദിയ വിഷയം: ഇടതുസര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിക്കണമെന്ന്​

കൊല്ലം: ഹാദിയയുടെ ജീവന്‍ അപകടത്തിലായിട്ടും സംഭവത്തില്‍ ഇടതുസര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി വ്യാഴാഴ്ച സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി സാബു കൊട്ടാരക്കര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒക്‌ടോബര്‍ 29ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹാദിയക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സുരക്ഷിതമായ സാഹചര്യത്തില്‍ ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സാബു പറഞ്ഞു. രാവിലെ പത്തിന് പാളയം രക്താസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘനാ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ വര്‍ക്കല രാജ്, പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും കൊല്ലം ജില്ല പ്രസിഡൻറുമായ മൈലക്കാട് ഷാ, ജില്ല സെക്രട്ടറി ഷാഹുല്‍ തെങ്ങുംതറയില്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.