'കൊല്ലം സുപ്രീം ബേക്കറിയുടെ സല്‍പ്പേര് തകര്‍ക്കാന്‍ ബോധപൂർവ ശ്രമമെന്ന്'​

കൊല്ലം: കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം കഴിഞ്ഞ ദിവസം കൊല്ലം സുപ്രീം ബേക്കറിയില്‍നിന്ന് പിടിച്ചെടുത്ത പെയ്‌സ്ട്രി സ്‌പോഞ്ച് കേക്ക് ഇക്കാലമത്രയും സ്ഥാപനത്തില്‍ നിന്ന് ലഭിച്ച മറ്റൊരു കേക്ക്‌പോലെ ഗുണമേന്മയുള്ളതാണെന്ന് വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥാപനത്തി​െൻറ സല്‍പ്പേര് തകര്‍ക്കാന്‍ ബോധപൂർവം പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ കടക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം അറിയാതെയാണ് മുഹമ്മദ് ഫൈസല്‍ എന്ന ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇതിനെതിരെ വ്യാപാരി സംഘടനകള്‍ മേയര്‍ക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ഇയാളെ ചുമതലയില്‍ നിന്ന് മാറ്റിയതായാണ് സൂചന. ബുധനാഴ്ച സംസ്ഥാനമൊട്ടുക്കും നടക്കുന്ന വ്യാപാരികളുടെ കടയടപ്പു സമരത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്നും സംഘടന നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി ഗോപകുമാര്‍, വിവിധ സംഘടന നേതാക്കളായ ആര്‍. ചന്ദ്രശേഖരന്‍, പുജാ ഷിഹാം, ദായിമുദ്ദീന്‍, അഫ്‌സല്‍ മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.