വെള്ളനാതുരുത്തിലേക്കുള്ള ബസ് മുടങ്ങുന്നു; യാത്രാദുരിത​േമറി

കരുനാഗപ്പള്ളി: ആലപ്പാട് വെള്ളനാതുരുത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് മുടങ്ങുന്നതുമൂലം യാത്രക്കാർ വലയുന്നു. കൊല്ലം ഡിപ്പോയിൽനിന്ന് വെള്ളനാതുരുത്തിലേക്ക് 30 വർഷമായുള്ള ഷെഡ്യൂളാണ് മിക്കപ്പോഴും റദ്ദാക്കുന്നത്. നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ, ഐ.ആർ.ഇ ജീവനക്കാർ, വിദ്യാർഥികൾ എന്നിവരടക്കം ആശ്രയിക്കുന്ന സർവിസാണിത്. പൊതുഗതാഗത സൗകര്യങ്ങൾ കുറവായ തീരമേഖലയിൽ െക.എസ്.ആർ.ടി.സി സർവിസ് കൃത്യമായി നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്. മുടക്കം കൂടാതെ സർവിസ് നടത്തണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. നടപ്പാലം തകർന്ന സംഭവം: സുരക്ഷാവീഴ്ച വിലയിരുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ കൊല്ലം: ചവറ കെ.എം.എം.എൽ പ്ലാൻറിലേക്കുള്ള നടപ്പാലം തകർന്നുവീണ സംഭവത്തിൽ പാലത്തി​െൻറ സുരക്ഷ ഉറപ്പാക്കേണ്ടിയിരുന്ന ഔദ്യോഗിക സംവിധാനങ്ങളുടെ പങ്ക് നിയമാനുസരണം വിലയിരുത്തപ്പെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സംഭവത്തിൽ മരിച്ചവരുടെ ആശ്രിതർക്കും അപകടത്തിൽപെട്ടവർക്കും നൽകിയ സമാശ്വാസത്തി​െൻറയും ചികിത്സാ സഹായത്തി​െൻറയും വിശദാംശങ്ങൾ അറിയിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.വിശദമായ റിപ്പോർട്ടുകൾ വ്യവസായ വകുപ്പ് സെക്രട്ടറിയും ജില്ല കലക്ടറും സിറ്റി പൊലീസ് മേധാവിയും മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കണം. കെ.എം.എം.എൽ മാനേജിങ് ഡയറക്ടറും വിശദീകരണം നൽകണം. കേസ് ഡിസംബർ ഏഴിന് പരിഗണിക്കും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.