ആവേശത്തുഴയെറിയാൻ 48 വള്ളങ്ങൾ

കൊല്ലം: അഷ്ടമുടിക്കായലി​െൻറ ഒാളപ്പരപ്പിൽ ആവേശത്തുഴയെറിയാനുള്ള കാത്തിരിപ്പിന് വിരാമം. ഏതാനും മണിക്കൂറുകൾ കഴിയുേമ്പാൾ വള്ളംകളി പ്രേമികൾക്ക് ആവേശമായി വിവിധ വിഭാഗങ്ങളിലായി 48 വള്ളങ്ങളാണ് ഇക്കുറി പ്രസിഡൻറ്സ് ട്രോഫിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരക്കുന്നത്. പ്രസിഡൻറ്സ് ട്രോഫിയുടെ ഭാഗമാകാൻ വിദേശ വിനോദസഞ്ചാരികളടക്കം ദിവസങ്ങൾക്ക് മുേമ്പ നഗരത്തിൽ എത്തിയിട്ടുണ്ട്. ശ്രദ്ധേയമായ ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ കേരളത്തിലെ പ്രമുഖരായ 16 ചുണ്ടൻവള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തിൽ അഞ്ചും ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ആറും വെപ്പ് എ ഗ്രേഡിൽ ആറും വെപ്പ് ബി ഗ്രേഡിൽ രണ്ടും വനിതകളുടെ തെക്കനോടിയിൽ മൂന്നും അലങ്കാര വള്ളങ്ങൾ പത്തെണ്ണവും ഉൾപ്പെടെ 48 വള്ളങ്ങളാണ് കായൽപരപ്പിൽ പൂരക്കാഴ്ച ഒരുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.