കെ.എം.എം.എൽ സത്യത്തിന്​ നിരക്കാത്ത പ്രസ്​താവനകൾ ഇറക്കുന്നു –എൻ.കെ. േപ്രമചന്ദ്രൻ

ചവറ: കെ.എം.എം.എൽ കമ്പനി സത്യത്തിന് നിരക്കാത്ത പ്രസ്താവനകൾ ഇറക്കുന്നുവെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. കെ.എം.എൽ പാലം തകർന്ന് അപകടം ഉണ്ടായതിനെ തുടർന്ന് ചവറ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി കമ്പനി പടിക്കൽ നടത്തിയ പ്രതിഷേധ ദിനാചരണത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.എം.എൽ എം.എസ് പ്ലാൻറിലെ നടപ്പാലം തകർന്ന് മൂന്നുപേർ മരിക്കാനിടയാക്കിയതും നിരവധിപേർക്ക് ഗുരുതര പരിക്ക് പറ്റിയതിനും ഉത്തരവാദികൾ കമ്പനിയും സംസ്ഥാന സർക്കാറുമാണ്. പാലം അപകടത്തിലാെണന്ന് അറിയിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പൊറുക്കാൻ പറ്റാത്ത കുറ്റമാണ്. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണം. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സയും നൽേകണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. സുരക്ഷാ പ്രശ്നത്തിൽ ഗുരുതര വീഴ്ച പറ്റിയിട്ടുണ്ട്. എം.എസ് പ്ലാൻറിലെ നടപ്പാലം അപകടാവസ്ഥയിലാെണന്ന് സുരക്ഷവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും അത് മുഖവിലക്കെടുക്കാൻ കമ്പനി മാനേജ്മ​െൻറ് തയാറായില്ല. കൂടുതൽപേർ കയറിയത് കൊണ്ടാണ് പാലം തകർന്നതെന്ന കമ്പനിയുടെ പ്രസ്താവനയും വസ്തുതക്ക് നിരക്കാത്തതാണ്. സ്വന്തം കുറ്റം മറച്ചുപിടിച്ച് രക്ഷപ്പെടാനാണ് കമ്പനി ശ്രമിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടവർ തന്നെ കടയ്ക്കൽ കത്തിെവച്ചു. സമരം കഴിഞ്ഞ് വന്ന തൊഴിലാളികൾക്ക് ചങ്ങാടം നൽകണമെന്നാവശ്യപ്പെെട്ടങ്കിലും അത് നൽകാത്തത് മനുഷ്യത്വമില്ലായ്മയാണ്. സുരക്ഷാവീഴ്ചയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ചടങ്ങിൽ മുൻ മന്ത്രി ഷിബു ബേബിജോൺ മുഖ്യ പ്രഭാഷണം നടത്തി. ചവറ മണ്ഡലം യു.ഡി.എഫ് ചെയർമാൻ ചവറ അരവി, യു.ഡി.എഫ് ജില്ല കമ്മിറ്റി ചെയർമാൻ കെ.സി. രാജൻ, നേതാക്കളായ കെ. സുരേഷ്ബാബു, കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, ഇ. യൂസഫ് കുഞ്ഞ്, എസ്. ശോഭ, അൻസറുദീൻ, സക്കീർ ഹുസൈൻ, പൊന്മന നിശാന്ത്, എം.എ. കബീർ, എം.എം. സാലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.