'സോഫ്റ്റ്' പദ്ധതിക്ക് ദേശീയ അംഗീകാരം; മറ്റ്​ ജില്ലകളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: ട്രാഫിക് സുരക്ഷിതത്വത്തിനായി കേരള പൊലീസ് നടപ്പാക്കുന്ന സോഫ്റ്റ് (Save Our Fellow Traveller)) പദ്ധതിക്ക് ദേശീയ അംഗീകാരം. കേന്ദ്ര പാർപ്പിട നഗരകാര്യ വകുപ്പി​െൻറ റോഡ് സുരക്ഷിതത്വ പരിശ്രമങ്ങൾക്കുള്ള അവാർഡിനാണ് കേരള പൊലീസി​െൻറ ശുഭയാത്ര ട്രാഫിക് സുരക്ഷ പദ്ധതിയുടെ ഭാഗമായ സോഫ്റ്റ് പദ്ധതിയെ തെരഞ്ഞെടുത്തത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഗുണഭോക്തൃ വകുപ്പുകൾ ട്രാഫിക് സുരക്ഷിതത്വത്തിനുവേണ്ടി നടപ്പാക്കിയ പദ്ധതികളെ വിലയിരുത്തിയാണ് അവാർഡ് നിർണയിച്ചത്. നിലവിൽ രണ്ട് പൊലീസ് ജില്ലകളിൽ മാത്രം നടപ്പാക്കിയ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ട്രാഫിക് ഐ.ജി മനോജ് എബ്രഹാമും അറിയിച്ചു. ഹൈദരാബാദിലെ അന്താരാഷ്ട്ര കൺവെൻഷൻ സ​െൻററിൽ ഇൗമാസം ആറി-ന് നടക്കുന്ന മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ അവാർഡ് നൽകും. വാഹനാപകടത്തിൽപെടുന്നവരുടെ മരണസംഖ്യ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയും ആരോഗ്യമേഖലയിൽ പരിശീലനം ലഭിച്ചവരുടെ സേവനം അപകടസ്ഥലത്ത് അടിയന്തരമായി ലഭ്യമാക്കുന്നതിനും വേണ്ടിയുള്ളതാണ് സോഫ്റ്റ് പദ്ധതി. അപകടമുണ്ടാകുമ്പോൾ സാധാരണയായി അപകടസ്ഥലത്ത് ആദ്യം എത്തിച്ചേരുന്ന 1200ഓളം വ്യക്തികളെയാണ് തലസ്ഥാനജില്ല ഉൾപ്പെടുന്ന രണ്ട് പൊലീസ് ജില്ലകളിൽനിന്നായി വളണ്ടിയർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് പ്രാഥമിക ചികിത്സ മാർഗങ്ങളിലടക്കം ശാസ്ത്രീയവും പ്രായോഗികവുമായ പരിശീലനം നൽകിയിട്ടുണ്ട്. സോഫ്റ്റ് സന്നദ്ധപ്രവർത്തകർ ഇതിനകം ഏകദേശം 750- അപകടസ്ഥലങ്ങളിലായി 108 ആളുകളെ പരിചരിക്കുകയും അവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ഈ വർഷത്തെ ആദ്യ എട്ടുമാസത്തെ അപകട മരണങ്ങളുടെ തോത് കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരം ജില്ലയിൽ കുറഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.