മൺപാത്ര നിർമാണത്തെ പരമ്പരാഗത വ്യവസായത്തിൽ ഉൾപ്പെടുത്തും ^മന്ത്രി ജെ. ​മേഴ്​സിക്കുട്ടിയമ്മ

മൺപാത്ര നിർമാണത്തെ പരമ്പരാഗത വ്യവസായത്തിൽ ഉൾപ്പെടുത്തും -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം: കേരള വേളാർ സർവിസ് സൊസൈറ്റി ജില്ല സമ്മേളനം കൊട്ടാരക്കരയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മൺപാത്ര നിർമാണത്തെ പരമ്പരാഗതവ്യവസായത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വേളാർ സമുദായത്തിന് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംവരണം എല്ലാ കോഴ്സുകൾക്കും ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. ഒരു ശതമാനം ഉദ്യോഗസംവരണം, മൺപാത്രനിർമാണ വിപണന ക്ഷേമകോർപറേഷ​െൻറ പ്രവർത്തനം എന്നിവക്ക് ആവശ്യമായ നിർദേശങ്ങൾ മന്ത്രിസഭ തലത്തിൽ നടത്തുമെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡൻറ് പ്രകാശ് വിലങ്ങറ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എം. ദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരൻ മുതിർന്ന മൺപാത്ര തൊഴിലാളികളെ ആദരിച്ചു. പി. ആയിഷാപോറ്റി എം.എൽ.എ സ്കോളർഷിപ്പും ചിറ്റയം ഗോപകുമാർ എം.എൽ.എ പ്രതിഭ പുരസ്കാരവും നൽകി. മുൻ ജില്ല പ്രസിഡൻറായിരുന്ന പി.പി. സുരേഷ്ബാബു കുടുംബസഹായനിധി ബി.ജെ.പി സ്റ്റേറ്റ് ട്രഷറർ എം.എസ്. ശ്യാംകുമാറും മികച്ച സംഘടനായ പ്രവർത്തനത്തിനുള്ള കർമശ്രേഷ്ഠാപുരസ്കാരം നെടുവത്തൂർ, ഇളവൂർ, അഞ്ച എന്നീ ശാഖകൾക്ക് സംസ്ഥാന പ്രസിഡൻറ് കെ.എം. ദാസും സമർപ്പിച്ചു. കേരള ഫീൽഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, കേരള കോൺഗ്രസ് (ബി) ജില്ല പ്രസിഡൻറ് എ. ഷാജു, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല സെക്രട്ടറി ആർ. രാജശേഖരൻപിള്ള, പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസനകോർപറേഷൻ റീജ്യനൽ മാനേജർ എസ്. ദിലീപ്, സംഘടന ദേശീയ സമിതിഅംഗം ദയാറാംജി, സംസ്ഥാന ഭാരവാഹികളായ ടി.സി. ബേബി, യു.ടി. രാജൻ, കെ.കെ. കൃഷ്ണൻകുട്ടി, ഒായൂർ രമേശ്, ഉണ്ണികൃഷ്ണൻ പട്ടാഴി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഗീതാ അനിൽ റിപ്പോർട്ടും ജില്ല ട്രഷറർ സുരേഷ് പനവേലി കണക്കും അവതരിപ്പിച്ചു. ജില്ല ഭാരവാഹികൾ: പ്രകാശ് വിലങ്ങറ (പ്രസി.), ഗീത അനിൽ (സെക്ര.), കെ. ശശിധരൻ, ബിനു ചൂരക്കോട് (വൈ. പ്രസി.), സന്ധ്യ സന്തോഷ്, മുകേഷ് പ്ലാത്തറ (ജോ. സെക്ര.), സുരേഷ് പനവേലി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.