രാഷ്​ട്രപതിയുടെ അനുവാദം അഷ്​ടമുടിയുടെ പെരുമ ഉയർത്തി

കൊല്ലം: 2011ലാണ് കൊല്ലത്ത് ടൂറിസം വികസനത്തി​െൻറ ഭാഗമായി വള്ളംകളി നടത്താൻ ആലോചിക്കുന്നത്. പ്രഥമ വള്ളംകളി ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ കൊണ്ടുവരണമെന്ന് സംഘാടകർ തീരുമാനിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിയുടെ അനുവാദവും തീയതിയും ലഭിച്ചതോടെ അഷ്ടമുടിയുടെ പെരുമ ഉയർന്നു. വിജയികൾക്കുള്ള ട്രോഫി അഷ്ടമുടിയുടെ പശ്ചാത്തലത്തിൽ ഡിസൈൻ ചെയ്തത് രാഷ്ട്രപതി ഭവനിലെ ആർകിടെക്റ്റായിരുന്നു. പിന്നീട് ഇൗ ഡിസൈൻ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലി​െൻറ ഒാഫിസ് കൊല്ലത്തെ വള്ളംകളി സംഘാടകർക്ക് നൽകുകയായിരുന്നു. അതോടെ പ്രസിഡൻറ്സ് ട്രോഫി ജേലാത്സവം എന്നപേരും സ്വന്തമായി. ആദ്യവർഷം നവംബർ ഒന്നിന് വള്ളംകളി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും രാഷ്ട്രപതിയുടെ അസൗകര്യംകാരണം ആഗസ്റ്റ് 30നാണ് നടന്നത്. ശ്രീഗണേഷ് ചുണ്ടനായിരുന്നു ആ വർഷത്തെ ജേതാവ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ 2015ൽ വള്ളംകളി നടന്നില്ല. സ്റ്റാർട്ടിങ് പോയൻറിലും ഫിനിഷിങ് പോയൻറിലും നിൽക്കുന്നവർക്ക് ഒരുപോലെ വള്ളംകളി കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.