രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്​ഥ ^എം. മുകേഷ് എം.എൽ.എ

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -എം. മുകേഷ് എം.എൽ.എ കരുനാഗപ്പള്ളി: രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് എം. മുകേഷ് എം.എൽ.എ. സി.പി.എം കരുനാഗപ്പള്ളി ലോക്കൽ സമ്മേളനത്തി​െൻറ ഭാഗമായി കെ.ഐ.പി ജങ്ഷനിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയുടെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാൽ ഇതിനെതിരെ പ്രതിരോധങ്ങൾ ഉയർന്നുവരികയാണ്. പഞ്ചാബിലെ ബി.ജെ.പിയുടെ കനത്തപരാജയം അതാണ് സൂചിപ്പിക്കുന്നത്. യു.ഡി.എഫും ഉലയുകയാണ്. മലപ്പുറത്ത് അവരുടെ കാൽക്കീഴിൽനിന്ന് മണ്ണ് ഒഴുകിത്തുടങ്ങിയതി​െൻറ ലക്ഷണമാണ് വേങ്ങരയിൽ കണ്ടതെന്നും മുകേഷ് പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ എം. ശോഭന അധ്യക്ഷത വഹിച്ചു സി.പി.എം നേതാക്കളായ പി.ആർ. വസന്തൻ, പി.കെ. ബാലചന്ദ്രൻ, ജെ. ഹരിലാൽ എന്നിവർ സംസാരിച്ചു. റെഡ് വളൻറിയർ പരേഡും ബഹുജന റാലിയും നടന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ ചേർന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. എൻ. ശിവരാജൻ, എം. ശോഭന, ഇ. ഷെഫീക്ക്, പ്രഫ. ആർ. ചന്ദ്രശേഖരപിള്ള എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.