തിരുവനന്തപുരം: നാവായിക്കുളം മലയാളേവദിയുടെ 2016ലെ രംഗപ്രഭാത് കെ. കൊച്ചുനാരായണപിള്ള മെമ്മോറിയൽ മലയാളവേദി പുരസ്കാരത്തിന് കവി മടവൂർ സുരേന്ദ്രൻ അർഹനായി. പെരിനാട് സദാനന്ദൻപിള്ള, ഉണ്ണി ആറ്റിങ്ങൽ, ഡോ. അശോക് ശങ്കർ എന്നിവരായിരുന്നു പുരസ്കാര നിർണയ കമ്മിറ്റി അംഗങ്ങൾ. ഡിസംബർ 24ന് നാവായിക്കുളത്തെ യുദ്ധസ്മാരക ഹാളിൽ നടക്കുന്ന മലയാളവേദിയുടെ 10ാമത് വാർഷികാഘോഷ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സെക്രട്ടറി ഒാരനെല്ലൂർ ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.