തകതെയ്​ തകതെയ്​ തകതകതോ വഞ്ചിപ്പാട്ടി​െൻറ ഒാളം തീർത്ത് ചമ്പക്കുളം ബേബിയും സംഘവും

കൊല്ലം: തകതെയ് തകതെയ് തകതകതോ... കറുക് തീ തിത്തക തെയ് തികിതോം... സ്കൂൾ കുട്ടികളോടൊപ്പം കാണികളും ഒപ്പം കൂടിയതോടെ ജലമാമാങ്കത്തി​െൻറ ആവേശം പാരമ്യത്തിലെത്തി. ചൊവ്വാഴ്ച വൈകീട്ട് അഷ്ടമുടിക്കായലി​െൻറ തീരത്ത് വഞ്ചിപ്പാട്ട് രംഗത്തെ കുലപതി ചമ്പക്കുളം ബേബിയും സംഘവുമാണ് വഞ്ചിപ്പാട്ടി​െൻറ ഒാളം തീർത്തത്. വേദിയിലെത്തിയ ജനപ്രതിനിധികളും പാട്ടി​െൻറ ഇൗണത്തിനൊത്ത് താളം പിടിച്ചതോടെ ആവേശം കത്തിക്കയറി. എം. മുകേഷ് എം.എൽ.എ കുട്ടനാടൻ കുഞ്ചയിലെ എന്ന പാട്ടു പാടിയതോടെ സദസ്സ് ഇളകിമറിഞ്ഞു. ജലോത്സവത്തിന് മുന്നോടിയായി നടന്ന കലാമത്സരങ്ങൾക്ക് സമാപനം കുറിച്ചാണ് വഞ്ചിപ്പാട്ട് അവതരണം നടന്നത്. ചമ്പക്കുളം ബേബിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് വഞ്ചിപ്പാട്ട് പാടാനെത്തിയത്. നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും വഞ്ചിപ്പാട്ടിനൊപ്പം ആർപ്പോ ഇർറോ വിളികളുമായി വരികൾ തീർത്തപ്പോൾ ജലോത്സവത്തി​െൻറ ജ്വരം കാണികളിലെത്തി. അമ്പലപ്പുഴ സ്വദേശി ബേബി അരനൂറ്റാണ്ടായി വഞ്ചിപ്പാട്ടി​െൻറ ഉപാസകനാണ്. കേരള വഞ്ചിപ്പാട്ട് സംഘം പ്രസിഡൻറായ ബേബിക്ക് 2014ലെ കേരള ഫോക്േലാർ അക്കാദമിയുടെ മികച്ച വഞ്ചിപ്പാട്ട് കലാകാരനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിലവിൽ 25 വഞ്ചിപ്പാട്ട് സംഘങ്ങളുണ്ട്. വഞ്ചിപ്പാട്ടിലും കളരിയിലും കേരളത്തിൽ എല്ലായിടത്തും ശിഷ്യസമ്പത്ത് ഉള്ളയാളാണ് ചമ്പക്കുളം ബേബി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.