തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പത്ത് വാടക സ്കാനിയകൾ ബുധനാഴ്ച നിരത്തിലിറങ്ങും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. സി.എം.ഡി എ. ഹേമചന്ദ്രനും സംബന്ധിക്കും. വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് അന്തര്‍ സംസ്ഥാന -ദീര്‍ഘദൂര സര്‍വിസുകള്‍ക്കായാണ് പത്ത് സ്‌കാനിയ സൂപ്പര്‍ ഡീലക്സ് ബസുകൾ ഒാടുക. ഒരു സ്പെയര്‍ ബസും കരാറുകാരന്‍ നല്‍കും. കണ്ടക്ടറും ബസിെൻറ ഇന്ധനചെലവും കെ.എസ്.ആര്‍.ടി.സി വഹിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കുന്നത്. ബംഗളൂരു, ചെന്നൈ, മംഗളൂരു, മണിപ്പാല്‍, സേലം, മധുര റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ വാടക സ്‌കാനിയകൾ ഒാടുക. ആദ്യഘട്ടത്തില്‍ 10 ബസുകളും രണ്ടാംഘട്ടത്തില്‍ 15 ബസുകളും നിരത്തിലിറങ്ങും. അറ്റകുറ്റപ്പണി, ടോള്‍, പെര്‍മിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയാണ്. വാടക സംവിധാനം ലാഭകരമെന്ന് കണ്ടാല്‍ മറ്റ് ദീര്‍ഘദൂര റൂട്ടുകളിലേക്കും വ്യാപിപ്പിക്കും. പുതിയ ബോഡി കോഡ് വ്യവസ്ഥ പ്രകാരം 46 സീറ്റുകളാണ് ഒാരോ ബസിലുമുള്ളത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വിസ് സംവിധാനവും ഉണ്ടായിരിക്കും. കിലോമീറ്ററിന് 23 രൂപ മുതല്‍ വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് ഉച്ചക്ക് 2.00, വൈകീട്ട് -3.15, രാത്രി 7.30 സമയങ്ങളിലാണ് സർവിസുകൾ. കൊല്ലൂർ മൂകാംബികയിലേക്ക് വൈകീട്ട് നാലിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.