ശ്രീപത്​മനാഭസ്വാമി ക്ഷേത്രത്തി​െൻറ പൂർണ സുരക്ഷചുമതല സായുധവിഭാഗത്തിന്​

തിരുവനന്തപുരം: കോടികളുടെ അമൂല്യനിധി ശേഖരമുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തി‍​െൻറ സുരക്ഷചുമതല നിർവഹിച്ചുവന്ന പൊലീസ് കമാൻഡോകളെ ഒഴിവാക്കി. ഇനിമുതൽ സായുധ പൊലീസ് വിഭാഗം ക്ഷേത്രത്തി​െൻറ സുരക്ഷചുമതല നോക്കിയാല്‍ മതിയെന്ന് ഐ.ജി മനോജ് എബ്രഹാം നിർദേശംനൽകി. അമ്പത് കമാൻഡോകളെയാണ് ക്ഷേത്രസുരക്ഷക്ക് നിയോഗിച്ചിരുന്നത്. തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും പ്രത്യേകം പരിശീലനം നേടിയവരാണ് കമാൻഡോകൾ. ഇവരെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയർന്നതോടെയാണ് ക്ഷേത്ര സുരക്ഷചുമതലയിൽനിന്ന് ഒഴിവാക്കിയത്. പാറാവ് ജോലി ഉള്‍പ്പെടെ എല്ലാം ഇനിമുതൽ സായുധ പൊലീസി​െൻറ ചുമതലയായിരിക്കും. സുരക്ഷചുമതല ഒഴിവാക്കിയെങ്കിലും പട്രോളിങ്ങുമായി കമാൻഡോകളുടെ ഒരുവിഭാഗം ക്ഷേത്രത്തിലുണ്ടാകും. ഏത് അടിയന്തരസാഹചര്യം വന്നാലും നേരിടാൻ സന്നദ്ധരായി കമാൻഡോകളെ സജ്ജമാക്കി നിർത്തുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രത്യേകമായ കായികപരിശീലനം ലഭിച്ച വിഭാഗമാണ് കമാൻഡോകൾ. എന്നാൽ ക്ഷേത്രത്തിലെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന് ഇവരുടെ പരിശീലനം ഉൾപ്പെടെ മുടങ്ങിയിരുന്നു. സുരക്ഷയിൽനിന്ന് മാറ്റുന്ന ഇവർക്ക് വീണ്ടും കായികക്ഷമത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിവിധ നിലവറകളിലായി കോടികളുടെ സമ്പത്താണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. കോടികളുടെ നിധിനിക്ഷേപം കണ്ടെത്തിയതിനെ തുടർന്നാണ് ക്ഷേത്രത്തി​െൻറ സുരക്ഷചുമതല ശക്തമാക്കിയത്. ലോക്കൽ, സായുധ പൊലീസിനൊപ്പം ക്ഷേത്രകവാടങ്ങളിൽ കമാൻഡോകളെയും നിയോഗിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.