ഇന്നുമുതൽ മദ്യത്തി​െൻറ വില വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മദ്യത്തി​െൻറ വില വർധിക്കും. വിവിധയിനം ബ്രാൻറുകൾക്ക് പത്തുമുതല്‍ 40 രൂപവരെയാണ് കൂടുന്നത്. എന്നാൽ, നിലവിൽ ഉയർന്ന നിരക്ക് ഇൗടാക്കുന്ന മദ്യങ്ങളുടെ വിലയിൽ മാറ്റമുണ്ടാകില്ല. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാനുള്ള ബിവറേജസ് കോര്‍പറേഷ​െൻറ തീരുമാനമാണ് മദ്യവില കൂടാന്‍ കാരണം. മദ്യത്തി​െൻറ വില വർധിപ്പിക്കണമെന്ന് മദ്യവിതരണ കമ്പനികള്‍ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. അവർ ആവശ്യപ്പെട്ട 15 ശതമാനം വിലവർധന പരിഗണിക്കുകയായിരുന്നു. വിലവർധനയുടെ അടിസ്ഥാനത്തിൽ ബിവറേജസ് കോർപറേഷനിൽനിന്ന് (ബെവ്കോ) സർക്കാറിന് പ്രതിവർഷം 650 കോടി രൂപ നികുതി ഇനത്തിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സ്പിരിറ്റി​െൻറ വില വര്‍ധന, ജീവനക്കാരുടെ ശമ്പളത്തിലും വിതരണ ചെലവിലുമുണ്ടായ വർധന എന്നിവ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. പക്ഷേ, കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതിനെക്കാള്‍ ഏഴു ശതമാനം കൂട്ടി നല്‍കാന്‍ ബിവറേജസ് കോർപറേഷൻ തീരുമാനിക്കുകയായിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ജവാന്‍ ഉള്‍പ്പെെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടും. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40 രൂപ വരെ വർധിക്കുമെന്നാണറിയുന്നത്. ബിയറിനും ആനുപാതികമായി വിലകൂടും. ടെൻഡര്‍ മാനദണ്ഡം അനുസരിച്ച് നിലവില്‍ പരമാവധി വിലയില്‍ വിതരണം ചെയ്യുന്ന ചില മദ്യങ്ങള്‍ക്ക് വില കൂടില്ല. ഉയര്‍ന്നനിരക്കില്‍ മദ്യവും ബിയറും നല്‍കുന്ന ചില കമ്പനികള്‍ക്ക് വില വർധന ബാധകമാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.