നളിനി നെറ്റോക്കെതിരായ ഹരജി 10ലേക്ക്​ മാറ്റി

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ഹരജി പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതി ഇൗമാസം പത്തിലേക്ക് മാറ്റി. മൊഴി നൽകാൻ പരാതിക്കാരൻ സതീഷ് വസന്ത് ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. പുറ്റിങ്ങൽ വെടിക്കെട്ടപകടം സംബന്ധിച്ച് അന്നത്തെ ഡി.ജി.പി ടി.പി. സെൻകുമാർ സമർപ്പിച്ച റിപ്പോർട്ടിലെ ഒമ്പത് നിർദേശങ്ങൾ തിരുത്തിയെന്നാണ് ആരോപണം. മുൻ കൊല്ലം പൊലീസ് കമീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്തിരുന്ന റിപ്പോർട്ട് നളിനി നെറ്റോ തിരുത്തിയശേഷം സർക്കാറിന് നൽകിയെന്നാണ് ഹരജിയിൽ ആരോപിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.