രഞ്ജി ട്രോഫി: കേരളം ഇന്ന് ജമ്മു^കശ്മീരിനെ നേരിടും

രഞ്ജി ട്രോഫി: കേരളം ഇന്ന് ജമ്മു-കശ്മീരിനെ നേരിടും തിരുവനന്തപുരം: സീസണിലെ മൂന്നാംജയം തേടി രഞ്ജി ട്രോഫി ഗ്രൂപ് ബിയിൽ കേരളം ഇന്ന് ജമ്മു-കശ്മീരിനെ നേരിടും. തുമ്പ സ​െൻറ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് മത്സരം. കഴിഞ്ഞ മൂന്നുമത്സരങ്ങളില്‍ രണ്ട് വിജയവും ഒരു പരാജയവുമടക്കം 12 പോയൻറുമായി ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്താണ് കേരളം. എന്നാൽ മൂന്നുകളിയിൽ രണ്ട് തോൽവിയും ഒരുസമനിലയുമടക്കം മൂന്ന് പോയൻറുള്ള ജമ്മു ഗ്രൂപ്പിൽ ആറാംസ്ഥാനത്താണ്. കഴിഞ്ഞമത്സരത്തിൽ രാജസ്ഥാനെ 131 റൺസിന് തറപറ്റിച്ചതി‍​െൻറ ആത്മവിശ്വാസത്തിലാണ് കേരളം തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. എന്നാൽ നിലവിലെ രഞ്ജി ചാമ്പ്യന്മാരായ ഗുജറാത്തിനോട് കഴിഞ്ഞ മത്സരത്തിൽ ഒമ്പത് വിക്കറ്റിന് തോറ്റ ക്ഷീണത്തിലാണ് ജമ്മു ക്യാപ്റ്റൻ പർവേസ് റസൂലും ടീം അംഗങ്ങളും. ജലജ് സക്സേനയെന്ന മറുനാടൻ താരത്തി‍​െൻറ മിന്നും ഫോമിലാണ് കേരളത്തി‍​െൻറ പ്രതീക്ഷ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ജലജ് വീണ്ടും മാജിക് ആവർത്തിച്ചാൽ ജമ്മുവി​െൻറ സെമി പ്രതീക്ഷകൾ വെള്ളത്തിലാകും. രോഹൻ പ്രേം, സഞ്ജു സാംസൺ, ഓപണർ അരുൺ കാർത്തിക് എന്നിവർ ഫോമിലേക്ക് മടങ്ങിവന്നത് ക്യാപ്റ്റൻ സച്ചിൻ ബേബിക്കും കോച്ച് ഡേവ് വാട്ട്മോറിനും ആശ്വാസംപകരുന്നുണ്ട്. സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയും ശക്തമാണ്. കേരള ടീം: സച്ചിന്‍ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസൺ, രോഹന്‍ പ്രേം, ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എം.ഡി. നിധീഷ്, സിജോമോന്‍ ജോസഫ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാർ, ഫാബിദ് ഫാറൂഖ്, ആസിഫ് കെ.എം, നിഖിലേഷ് സുരേന്ദ്രൻ, അക്ഷയ് കെ.സി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.