കേരളത്തി​െൻറ രുചിയറിഞ്ഞ്​ മണിപ്പൂരി സംഘം

പാലോട്: നൃത്ത വിരുന്നുമായി കളം നിറഞ്ഞ മണിപ്പൂരി കലാസംഘത്തിന് വിശിഷ്ട വിഭവങ്ങളിൽ നാടൻ വിരുന്നൊരുക്കി നന്ദിയോട് ജൈവഗ്രാമത്തി‍​െൻറ സ്നേഹാദരം. രാജ്യത്തി​െൻറ വ്യത്യസ്ത കലാസംസ്കാരങ്ങൾ പരസ്പരം കൈമാറി ദേശീയോദ്ഗ്രഥനം ഉൗട്ടിയുറപ്പിക്കക എന്ന ലക്ഷ്യവുമായാണ് മണിപ്പൂരിൽനിന്നുള്ള നാടോടികലാസംഘം കേരളത്തിലെത്തിയത്. 'സ്പിക്മാക്കെ' എന്ന സംഘടനയുടെ ബാനറിലെത്തിയ 11അംഗ മണിപ്പൂരി സംഘം നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് മുന്നിലാണ് നൃത്തം അവതരിപ്പിച്ചത്. കലാപരിപാടിക്കുശേഷം നന്ദിയോട് കൃഷിഭവന് കീഴിലുള്ള നവജീവൻ അമ്മ കൂട്ടമാണ് ഉണ്ണിയപ്പവും വിവിധയിനം പുഴുക്കും ചമ്മന്തിയുമടങ്ങിയ ഭക്ഷണം വിളമ്പി കലാകാരന്മാരുടെ മനംനിറച്ചത്. ചെറ്റച്ചൽ നവോദയ വിദ്യാലയത്തിലും സംഘം കലാവിരുന്നൊരുക്കി. കാപ്ഷൻ നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിൽ കലാപരിപാടി അവതരിപ്പിക്കുന്ന മണിപ്പൂരി സംഘം നവജീവൻ അമ്മക്കൂട്ടം ഒരുക്കിയ വിരുന്ന് ആസ്വദിക്കുന്ന മണിപ്പൂരി സംഘം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.