വിതുര: കരടിയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്കേറ്റു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനംവകുപ്പ് താൽക്കാലിക വാച്ചർ മരുതാമല അടിപറമ്പ് കുന്നിൻപുറത്ത് വീട്ടിൽ ടി. സുരേന്ദ്രനാണ് പരിക്കേറ്റത്. ബോണക്കാട്ടേക്കുള്ള വഴിയിലെ വനംവകുപ്പ് പ്ലാേൻറഷൻ റേഞ്ചിൽ കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സംഭവം. പാറക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരുന്ന രണ്ട് കരടികളിലൊന്നാണ് സുരേന്ദ്രൻറ കഴുത്തിലും കൈയിലും മാന്തി പരിക്കേൽപിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയശേഷം ഇപ്പോൾ വിതുര താലൂക്ക് ആശുപത്രിയിൽ തുടർചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.