സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: കോട്ടയം ചാമ്പ്യൻമാർ

തിരുവനന്തപുരം: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻമാരായി.172 പോയൻറുമായാണ് കോട്ടയം കിരീടം ചൂടിയത്.152 പോയൻറ് നേടിയ എറണാകുളം രണ്ടാം സ്ഥാനത്തും 98 പോയൻറുമായി തിരുവനന്തപുരം മൂന്നാമതുമെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയികൾക്കുള്ള ട്രോഫി കൈമാറി. ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് എസ്.ആർ.ഡി പ്രസാദിനെ ആദരിച്ചു. എ.ഡി.ജി.പി മിഥുൻ അഗർവാൾ, ഡി.കെ. മുരളി എം.എൽ.എ, എസ്.കെ.എ.കെ സെക്രട്ടറി ബൈജു വർഗീസ്, ട‌‌െക്നിക്കൽ ഡയറക്ടർ കെ.പി. സുരേഷ്, എം. ജയകുമാർ ആട്ടുകാൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.