സംസ്ഥാന ജൂനിയർ ബേസ്​ ബാൾ ചാമ്പ്യൻഷിപ്​: പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ജേതാക്കൾ

കുണ്ടറ: 16ാമത് സംസ്ഥാന ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ കോട്ടയം ജില്ല ഒന്നാംസ്ഥാനവും കൊല്ലം രണ്ടാംസ്ഥാനവും തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി. ആറിനെതിരെ ഏഴ് പോയൻറിനാണ് കോട്ടയം കൊല്ലം ജില്ലയെ രണ്ടാംസ്ഥാനത്താക്കിയത്. കൊല്ലം ജില്ല ബേസ്ബാൾ അസോസിയേഷൻ രക്ഷാധികാരി ജി. സുന്ദരേശൻ േട്രാഫികൾ വിതരണം ചെയ്തു. ജില്ല ബേസ്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ബേസ്ബാൾ അസോസിയേഷൻ ജില്ലസെക്രട്ടറി കെ.എസ്. അശോക്കുമാർ, ജോയൻറ് സെക്രട്ടറി ബി. ബിജു, ജോ. സെക്രട്ടറി േപ്രംനവാസ്, ഡോ. ബി. ബാബുരാജേന്ദ്രൻ, കുഴിമതിക്കാട് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.ജി. ഉദയകുമാർ, ചാമ്പ്യൻഷിപ് കോഒാഡിനേറ്റർ അനിൽ ഞാലിയോട്, ബി.ആർ. വിനോദ്, പ്രവീൺ രാജു എന്നിവർ സംസാരിച്ചു. സംസ്ഥാന ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യൻമാരായ ആലപ്പുഴ ടീമിനൊപ്പം അസോസിയേഷൻ ഭാരവാഹികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.