സർട്ടിഫിക്കറ്റ് ഹാജരാക്കണം

കരുനാഗപ്പള്ളി: കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ ഡിവിഷനൽ ഓഫിസിൽനിന്ന് പെൻഷൻ വാങ്ങി വരുന്ന സർവിസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരും അവരുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് നവംബർ 30ന് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഗേൾസ് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കണം കരുനാഗപ്പള്ളി: സി.എസ്. സുബ്രഹ്മണ്യൻ പോറ്റി മൊമ്മേറിയൽ ഗേൾസ് ഹൈസ്കൂളിൽ പ്ലസ് ടു കോഴ്സുകൾ അനുവദിക്കണമെന്ന് ഐ.എൻ.എൽ കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക കൺെവൻഷൻ ആവശ്യപ്പെട്ടു. ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് നസീർ കണ്ണാടിയിൽ അധ്യക്ഷതവഹിച്ചു. ജില്ല -മണ്ഡലം ഭാരവാഹികളായ സുലൈമാൻ കുഞ്ഞ് എരിയപുരം, എ.എം. ഷെരീഫ്, യു.എ. സലാം, അബ്ദുൽ സലാം അൽഹന, സെഞ്ച്വറി നിസാർ, സൈനുദ്ദീൻ, റസീന നവാസ്, ജെബിൻ നൗഷാദ്, രേണുക, ആഷിക്, അനസ്, അതുൽ രാജ്, അജ്മൽ എന്നിവർ സംസാരിച്ചു. അനുമോദനവും മെറിറ്റ് അവാർഡ് വിതരണവും കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡുകൾ നേടിയ 105 മുസ്ലിം വിദ്യാർഥികൾക്ക് എം.ഇ.എസ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡും അനുമോദനവും നൽകി. സമ്മേളനം എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ഡോ. ബി. അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുൻ മന്ത്രി ഷിബു ബേബിജോൺ സി.ബി.എസ്.ഇ അവാർഡ് വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് കോഞ്ചേരിയിൽ ഷംസുദ്ദീൻ, ജില്ല സെക്രട്ടറി പ്രഫ. ഡോ. എസ്. താജുദ്ദീൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. അഡ്വ. എം. ഇബ്രാഹിംകുട്ടി, കെ.എ. നിയാസ്, കെ. അബ്ദുൽ റഹ്മാൻകുഞ്ഞ്, ആയിക്കാട്ട് സലിം, വൈ. ഖലീലുദ്ദീൻ, ചീരാളത്ത് ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രഫ. അബ്ദുൽ ലത്തീഫ് പ്രാർഥന നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.