തിരുവനന്തപുരം: അനന്തപുരിക്ക് പുഷ്പസമൃദ്ധിയുടെ ദിനങ്ങളേകാൻ കനകക്കുന്ന് ഒരുങ്ങി. നവംബർ മൂന്നുമുതൽ 15 വരെ കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന മേളയിൽ മൂന്ന് ലക്ഷത്തോളം പുഷ്പ--കാർഷിക പ്രേമികളും വിദ്യാർഥികളും ഭാഗമാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും. പൂക്കളിലും പച്ചക്കറികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ആദ്യമായി നഗരത്തിന് കാണാൻ മേള അവസരം ഒരുക്കും. ടുലിപ്, ഓർക്കിഡ്, റോസ് എന്നിവയുടെ നീണ്ട നിരയ്ക്ക് പുറമേ കട്ട് ഫ്ലവേഴ്സ് ഷോ, ലാൻഡ് സ്കേപ്പിങ് ഷോ എന്നിവയുമുണ്ടാകും. പൂക്കളാൽതീർത്ത സൂപ്പർ താരങ്ങൾക്കൊപ്പം സെൽഫി പോയൻറ് മേളയുടെ പ്രത്യേകതയാണ്. പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷൻ ഷോ, പുഷ്പരാജ- പുഷ്പറാണി മത്സരങ്ങൾ, കലാസന്ധ്യകൾ, നാടൻ - മലബാർ ഭക്ഷ്യമേള, പായസമേള, ഗെയിംസ് ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ലോഗോ പ്രകാശനം മുല്ലക്കര രത്നാകരൻ എം.എൽ.എ മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റി ഡയറക്ടർ ഫാ. ബോവസ് മാത്യുവിന് നൽകി നിർവഹിച്ചു. മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റി, ജൈവവിഭവ വികസന കേന്ദ്രം, കേരൾ ടുഡേ എന്നിവയുടെ നേതൃത്വത്തിലാണ് മേള. മൂന്നിന് വൈകീട്ട് നാലിനാണ് പുഷ്പോത്സവം ആരംഭിക്കുന്നത്. ദിവസവും രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് പ്രദർശനസമയം. വാർത്തസമ്മേളനത്തിൽ ഫാ. ബോവസ് മാത്യു, സുഭാഷ്, ലാലുജോസഫ്, മുജീബ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.