പട്ടികജാതി^വർഗ വിദ്യാർഥികളോട് അവഗണന; പരാതികൾ വ്യാപകം

പട്ടികജാതി-വർഗ വിദ്യാർഥികളോട് അവഗണന; പരാതികൾ വ്യാപകം തിരുവനന്തപുരം: പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് വിദ്യാസസൗകര്യം ഒരുക്കുന്നതിന് സർക്കാർ അനുവദിച്ച 4000 രൂപക്ക് ലഭിച്ചത് പ്ലാസ്റ്റിക് കസേരയും മൂന്നുമാസം ഉപയോഗിക്കാവുന്ന മേശയും. മേശ മൂന്നുമാസമായപ്പോൾ രണ്ടായി പിളർന്നു. നിലവാരമില്ലാത്ത ഫർണിച്ചർ വിതരണം ചെയ്ത് പട്ടിജാതിക്കാരെ പറ്റിച്ചുവെന്നണ് പരാതി. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശി​െൻറ നേതൃത്വത്തിൽ നടന്ന പട്ടികജാതി പദ്ധതികളുടെ മോണിറ്ററിങ് യോഗത്തിലാണ് പരാതി ഉയർന്നത്. ഫർണിച്ചർ വിതരണം നടത്താൻ കരാർ എടുത്ത സ്ഥാപനത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. കൊഞ്ചിറവിള കല്ലടിമുഖത്ത് 1999ൽ പട്ടികാജതി ഫണ്ടിൽനിന്ന് 4.29 കോടി ചെലവഴിച്ച് അഞ്ചര ഏക്കർ ഭൂമി വാങ്ങിയിരുന്നു. പട്ടികജാതി ഭവനപദ്ധതിക്കാണ് സ്ഥലം വാങ്ങിയത്. എന്നാൽ, പദ്ധതി യാഥാർഥ്യമായപ്പോൾ പട്ടിജാതിക്കാർക്ക് 300 സ്ക്വയർ ഫീറ്റുള്ള 105 ഫ്ലാറ്റാണ് ലഭിച്ചത്. ഇതരവിഭാഗക്കാർക്കാകെട്ട 218 ഫ്ലാറ്റ് ലഭിച്ചു. വൃദ്ധസദനവും അംഗൻവാടിയും കമ്യൂണിറ്റി ഹാളും നിർമിച്ചതും ഇതേ സ്ഥലത്താണ്. അതേവർഷം, പേരൂർക്കട മണ്ണാമ്മൂലയിൽ 55 ലക്ഷം ചെലവഴിച്ച് രണ്ട് ഏക്കർ സ്ഥലംവാങ്ങിയെങ്കിലും ഭവനപദ്ധതി ആരംഭിച്ചില്ല. ഇതുസംബന്ധിച്ചും പരാതി ഉയർന്നു. റേഷൻ കടകളിൽ അളവുതൂക്കപട്ടിക പ്രസിദ്ധീകരിക്കാത്തതിരെയും പരാതി വന്നു. 30 കിലോ അരിവരെ ലഭിക്കേണ്ട പട്ടികജാതികുടുംബങ്ങൾക്ക് 18-20 കിലോയാണ് നൽകുന്നത്. അടുത്ത യോഗത്തിൽ റേഷനിങ് ഇൻസ്പെക്ടറെയും പങ്കെടുപ്പിക്കണമെന്ന് കമീഷണർ ആവശ്യപ്പെട്ടു. പട്ടികജാതി-വർഗവകുപ്പ് പ്രഖ്യാപിച്ച പഠനമുറി പദ്ധതിയുടെ ഭാഗമായിട്ടാണ് ഫർണിച്ചർ നഗരസഭ വിതരണം ചെയ്തത്. പട്ടികജാതി വിദ്യാർഥികൾക്ക് അനുവദിച്ച് സ്പെഷൽ സ്കോളർഷിപ് പല സ്കൂളുകൾക്കും ലഭിച്ചില്ല. ഡിഗ്രിക്കും മറ്റ് പ്രഫഷനൽ കോഴ്സുകളിലും പഠിക്കുന്ന എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 15,000 മുതൽ 30,000 വരെ വിവിധ കോഴ്സുകൾക്ക് സ്കോളർഷിപ് അനുവദിച്ചിട്ടുണ്ട്. അത് റിപ്പോർട്ട് ചെയ്യേണ്ടത് കൗൺസിലർമാരാണ്. ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ തുടരുന്നതായി പരാതി ഉയർന്നു. നഗരസഭ കഴിഞ്ഞവർഷം എട്ടുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്യുന്നതിന് 50 ലക്ഷം നീക്കിവെച്ചിരുന്നു. എന്നാൽ, ഇ-ടെൻഡർ വിളിക്കുമെന്ന് അറിയിച്ചെങ്കിലും ഒരു കുട്ടിക്കുപോലും സൈക്കിൾ ലഭിച്ചില്ല. അതേ പദ്ധതിക്ക് ഈ വർഷവും പട്ടികജാതി ഫണ്ടിൽനിന്ന് 70 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ഇത്രയും ശക്തമായ വിമർശനമുയർന്ന യോഗത്തിൽ പല വകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. കമീഷണർ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിക്ക് റിപ്പോർട്ട് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.