വെളിച്ചെണ്ണക്കുപിന്നാലെ മായംചേര്‍ത്ത നെയ്യ് വിൽപനയും

കാട്ടാക്കട: -വെളിച്ചെണ്ണക്കുപിന്നാലെ മായംചേര്‍ത്ത വ്യാജ നെയ്യ് വിൽപനയും. കാഴ്ചയിലും മണത്തിലും നെയ്യ് എന്നുതോന്നിക്കുന്ന വ്യാജനെയ്യ് വിൽപന സജീവമായിട്ട് ഏറെനാളായി. ആരാധനാലയങ്ങൾക്ക്സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലാണ് ഇത്തരം നെയ്യ് വിൽപന ഏറെ. അന്യസംസ്ഥാനത്ത്നിന്ന് വ്യാജപാല്‍ എത്തിക്കുന്ന സംഘങ്ങളാണ് ഇതിന് പിന്നിെലന്നാണ് വിവരം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മില്‍മ നെയ്യ്ക്ക് കിലോക്ക് 500 രൂപയാണ് വില. മൊത്തവ്യാപാരികള്‍ക്ക് 460 രൂപക്ക് ഇത് ലഭിക്കുമ്പോള്‍ വ്യാജനെയ്യ് 200 രൂപക്കാണ് നല്‍കുന്നത്. കൂടുതല്‍ ലാഭം ലഭിക്കുമെന്നതിനാലാണ് വ്യാജ നെയ്യ് വിൽപനക്ക് വ്യാപാരികളും തയാറാകുന്നത്. ഇത്തരത്തിലുള്ള നെയ്യ് വിൽപനയെക്കുറിച്ച് പരാതി ഉയര്‍ന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.