വിഴിഞ്ഞത്ത്​ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച

വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സർക്കിൾ പരിധിയിൽ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ചയും ഒരു കടയിൽ കവർച്ച ശ്രമവും നടന്നു. കടയിൽ കവർച്ച നടത്തുന്ന മോഷ്ടാവി​െൻറ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായതായി സൂചന. മറ്റു രണ്ടു കവർച്ചകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടുകാൽ പുന്നകുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നായി 90,000 രൂപ കവർന്നതായി പൊലീസ് അറിയിച്ചു. പുന്നക്കുളത്ത് ക്ഷേത്രത്തിനു പിൻ വശത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചിരിക്കുന്നത്. ഇവിടെ ഓഫിസ് മുറി കുത്തിത്തുറന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 60,000 രൂപയോളം കവർന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മുല്ലൂരിൽ ക്ഷേത്ര ശ്രീകാര്യം ഓഫിസ് കുത്തിത്തുറന്നാണ് പണം കവർന്നിരിക്കുന്നത്. ഇവിടെ നിന്ന് 30,000 രൂപ മോഷണം പോയതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ ക്ഷേത്രനട തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ഇരു സ്ഥലങ്ങളിലും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പുലർച്ച ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണമെന്നാണ് പൊലീസ് നിഗമനം. വെളുപ്പിന് മൂന്നരയോടെയാണ് വെങ്ങാനൂർ എസ്.ബി.ഐ ബാങ്കിന് മുന്നിലുള്ള രതീഷ് ബേക്കറിയിൽ മോഷണശ്രമം നടന്നത്. മോഷ്ടാവി​െൻറ ദൃശ്യങ്ങൾ കടക്കുള്ളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുക്കോല സ്വദേശിയായ യുവാവിനെ ഷാഡോ പൊലീസ് പിടികൂടിയതായി അറിയുന്നു. എം. വിൻസ​െൻറ് എം.എൽ.എ, സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ജയ്ദേവ്, ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ദിനിൽ എന്നിവർ സ്ഥലത്തെത്തി. മുല്ലൂർ ക്ഷേത്രത്തിൽനിന്ന് മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലീസിന് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.