പരിസ്​ഥിതി സംരക്ഷണവും വികസനവും ഒരു നാണയത്തിെൻറ രണ്ടുവശങ്ങൾ ^പ്രഫ. പി.ജെ. കുര്യൻ

പരിസ്ഥിതി സംരക്ഷണവും വികസനവും ഒരു നാണയത്തി​െൻറ രണ്ടുവശങ്ങൾ -പ്രഫ. പി.ജെ. കുര്യൻ തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണവും വികസനവും ഒരു നാണയത്തി​െൻറ രണ്ടുവശങ്ങളാണെന്നും പരിസ്ഥിതി സംരക്ഷണത്തിന് ഉൗന്നൽ നൽകുന്നതോടൊപ്പം വികസന മുന്നേറ്റത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. കേന്ദ്ര സർക്കാർ ശാസ്ത്ര -സാങ്കേതിക മന്ത്രാലയവും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച 'മിഷൻ എക്കോ നെക്സ്റ്റ്' റീജനൽ ശിൽപശാല കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. അഫ്റോസ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പാംപോഷ് കുമാർ പദ്ധതി രൂപരേഖ സമർപ്പിച്ചു. പാലോട് രവി, ചെറിയാൻ ഫിലിപ്, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.