പ്രയാസരഹിത സേവനം സർക്കാർ ലക്ഷ്യം മന്ത്രി ^കെ.ടി. ജലീൽ

പ്രയാസരഹിത സേവനം സർക്കാർ ലക്ഷ്യം മന്ത്രി -കെ.ടി. ജലീൽ തിരുവനന്തപുരം: പൊതുജനങ്ങൾക്ക് പ്രയാസരഹിതമായി കൃത്യസമയത്ത് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാറി​െൻറ ലക്ഷ്യമെന്ന് തദ്ദേശമന്ത്രി കെ.ടി. ജലീൽ. ഇതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 വാർഷിക പദ്ധതി നിർവഹണ പുരോഗതിയുടെ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ സർട്ടിഫിക്കറ്റുകൾക്കും ലൈസൻസുകൾക്കുമായി ഗ്രാമപഞ്ചായത്തുകളിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ പരമാവധി 15 ദിവസത്തിനുള്ളിൽ സെക്രട്ടറിമാർ തീർപ്പുകൽപിക്കണമെന്ന് വ്യക്തമായ നിർദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ജില്ല ആസൂത്രണ സമിതി വ്യക്തമായ പദ്ധതികളോടെയാണ് മുന്നോട്ട് പോകുന്നതെന്നും അതുകൊണ്ടു തന്നെ പദ്ധതി നടത്തിപ്പിൽ തിരുവനന്തപുരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു യോഗത്തെ അറിയിച്ചു. പദ്ധതി നിർവഹണത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച കല്ലറ, കാട്ടാക്കട, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരെയും സെക്രട്ടറിമാരെയും പെരുങ്കടവിള, നെടുമങ്ങാട്, പാറശ്ശാല ബ്ലോക്ക് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു. ഇക്കാര്യത്തിൽ പിന്നാക്കം പോയ വിവിധ ഉദ്യേഗസ്ഥരോട് കാരണം അന്വേഷിക്കുകയും പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. കലക്ടർ ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാർ, അംഗങ്ങൾ, വിവിധ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. എല്ലാ ജില്ലകളിലും മെയിൻറനൻസ് ൈട്രബ്യൂണൽ അദാലത്തുകൾ നടത്തും -മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: രക്ഷാകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള മെയിൻറനൻസ് ൈട്രബ്യൂണലുകളിൽ തീർപ്പാക്കാനുള്ള പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും ഉടൻ അദാലത്തുകൾ നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ജില്ല മെയിൻറനൻസ് ൈട്രബ്യൂണൽ തിരുവനന്തപുരം താലൂക്കിലെ വയോജനങ്ങളുടെ പ്രശ്നങ്ങൾ തീർപ്പാക്കുന്നതിന് കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പ്രശ്നപരിഹാര അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടു മൂന്ന് മാസത്തിനകം അദാലത്തുകൾ സംഘടിപ്പിച്ച് ടൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലെയും ഓരോ വയോജന മന്ദിരം മാതൃകാ മന്ദിരമാക്കി മാറ്റും. ഈ മന്ദിരങ്ങളിൽ വിനോദത്തിനടക്കമുള്ള എല്ല ആധുനിക സൗകര്യങ്ങളും ഉറപ്പാക്കും. സംസ്ഥാനത്തൊട്ടാകെ 70 ആധുനിക പകൽ വീടുകൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. അദാലത്തിനോടനുബന്ധിച്ച് നേത്ര -ജീവിതശൈലീരോഗ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസ​െൻറ്, സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ പി.ബി. നൂഹ്, സബ്കലക്ടർ ദിവ്യ. എസ്. അയ്യർ, ജില്ല സാമൂഹിക നീതി ഓഫിസർ എൽ. രാജൻ, എൻ.എച്ച്.എം. ഡി.പി.എം ഡോ. സ്വപ്ന എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.