ക്ഷേത്രപരിസരത്ത് മോഷണം; സി.സി.ടി.വിയിൽ കുടുങ്ങിയ കള്ളൻ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ എസ്.എസ് കോവിൽ റോഡിെല അയ്യപ്പ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ സ്ത്രീയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. നെയ്യാറ്റിൻകര കോട്ടുകാൽ തെങ്കവിള ഗുരുമന്ദിരത്തിന് സമീപം മാങ്കൂട്ടത്തിൽ വീട്ടിൽ സനൽകുമാറാണ് (43) അറസ്റ്റിലായത്. രണ്ടുദിവസം മുമ്പ് കോവിലിൽ ദർശനത്തിന് വന്ന തിരുവല്ലം സ്വദേശിനി ബാഗ് ക്ഷേത്രത്തി​െൻറ മുഖ്യ കവാടത്തിന് മുൻവശം െവച്ച് പോയ തക്കത്തിലായിരുന്നു മോഷണം. ഇതുകണ്ട് സമീപകടയിലുണ്ടായിരുന്ന യുവതി ചോദ്യം ചെയ്തെങ്കിലും ഇവരെ തള്ളിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിട‍യിൽ വീണ് ഇയാൾക്ക് തലക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ക്ഷേത്രത്തിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരിക്കുമായി സനൽകുമാർ ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് പിടികൂടിയത്. ഇയാൾക്കെതിരെ ജില്ലക്കകത്തും പുറത്തും നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു കേസിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ദിവസം തന്നെയാണ് വീണ്ടും മോഷണം നടത്തിയത്. തമ്പാനൂർ സി.ഐ പൃഥ്വിരാജ്, എസ്.എച്ച്.ഒ കെ.എൽ. സമ്പത്ത്, എ.എസ്.ഐ സുരേഷ്കുമാർ, സി.പി.ഒമാരായ രതീഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.