ആറ്റിങ്ങൽ: വിദ്യാർഥികൾ പാടത്തിറങ്ങി, വിളഞ്ഞത് നൂറുമേനി നെല്ല്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എസ്.പി.സി യൂനിറ്റിെൻറ നേതൃത്വത്തിലാണ് ജൈവ കൃഷി േപ്രാത്സാഹന ഭാഗമായി നെൽകൃഷി നടത്തിയത്. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കൊച്ചുപരുത്തി കട്ടയിൽക്കോണം പാടശേഖരത്തിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ഉമ ഇനത്തിൽപ്പെട്ട വിത്താണ് ഉപയോഗിച്ചത്. മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. കൃഷിയുടെ ആദ്യഘട്ട നിലമൊരുക്കൽ മുതൽ എല്ലാ ജോലിയും വിദ്യാർഥികൾ തന്നെയാണ് ചെയ്തത്. സഹായവുമായി അധ്യാപകരും രംഗത്തുണ്ടായിരുന്നു. കൃഷിവകുപ്പിെൻറ സഹായവും കുട്ടികൾക്ക് ലഭിച്ചു. ദിവസവും പഠന സമയം കഴിഞ്ഞ് കുട്ടികളുടെ ഒരു സംഘം പാടശേഖരം സന്ദർശിച്ചിരുന്നു. അവധി ദിവസങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ ജോലികൾ ചെയ്തിരുന്നത്. പഠനത്തെ ബാധിക്കാത്തവിധം പഠനേതരപ്രവർത്തനമായി കൃഷിയെ മുന്നോട്ടുകൊണ്ടുപോകാൻ വിദ്യാർഥികൾക്ക് സാധിച്ചു. ജൈവപച്ചക്കറി കൃഷിയും ഇതേ പാടശേഖരത്തിൽനടത്തിയിരുന്നു. ഘട്ടം ഘട്ടമായി പച്ചക്കറികൃഷി വിളവെടുപ്പ് തുടരുകയാണ്. നെൽകൃഷിയുടെ വിളവെടുപ്പ് രണ്ടിന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് എസ്.പി.സി യൂനിറ്റിന് നേതൃത്വം നൽകുന്ന അധ്യാപകൻ എൻ. സാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.