ജി.എസ്​.ടിയും നോട്ട്​ നിരോധനവും ടൂറിസത്തെ ബാധി​ച്ച മാരണമെന്ന്​ മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിെച്ചന്ന് ടൂറിസം മന്ത്രിയും ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവരും വിലയിരുത്തുന്നു. ജി.എസ്.ടി ഒരു മാരണമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ജി.എസ്.ടി ടൂറിസം മേഖലയെ മാത്രമല്ല, രാജ്യത്തെ എല്ലാ മേഖലയെയും സാരമായി ബാധിച്ചു. തലയില്‍ വീണ ആപത്താണ് ജി.എസ്.ടി. ജി.എസ്.ടിയില്‍ മാറ്റംവരുത്താന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. ജി.എസ്.ടി കേരളത്തി​െൻറ വ്യവസായ മേഖലയെ ബാധിക്കും. നോട്ട് നിരോധനം പൊതുവില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. ആഭ്യന്തര ടൂറിസത്തെയും നോട്ട് നിരോധനം ബാധിെച്ചന്നും മന്ത്രി പ്രതികരിച്ചു. ജി.എസ്.ടിയും നോട്ട് നിരോധനവും ടൂറിസം മേഖലയെ സാരമായി ബാധിെച്ചന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞാലും ആഭ്യന്തര വിനോദസഞ്ചാരികളിൽനിന്നുള്ള വരുമാനംകൊണ്ട് ടൂറിസം മേഖലക്ക് മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു. എന്നാൽ, നോട്ട് നിരോധനം മൂലം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ജി.എസ്.ടിയും ടൂറിസം മേഖലയെ ബാധിച്ചു. 28 ശതമാനം ജി.എസ്.ടി എന്നത് താങ്ങാൻ കഴിയാത്തതാണ്. കഴിഞ്ഞദിവസം ചേർന്ന ജി.എസ്.ടി യോഗത്തിൽ നികുതി കുറക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്. അത്തരം നടപടികളുണ്ടായില്ലെങ്കിൽ ടൂറിസം മേഖലക്ക് തകർച്ചയേ ഉണ്ടാകൂയെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.