എ.ഡി.എസ്​ കോഒാഡിനേറ്റർമാ​ർ ​കൗൺസിലർമാരെ ൈമൻഡ്​ ചെയ്യുന്നില്ലെന്ന്​

തിരുവനന്തപുരം: കൗൺസിലർമാരെ കുടുംബശ്രീ എ.ഡി.എസ് കോഒാഡിനേറ്റർമാർ അവഗണിക്കുന്നുവെന്ന ആരോപണവും പ്രതിവാദങ്ങളും കൗൺസിൽ യോഗത്തെ പ്രക്ഷുബ്ധമാക്കി. തങ്ങളെ നിരന്തരം കോഒാഡിനേറ്റർമാർ അവഗണിക്കുന്നുവെന്ന് ഒരു വിഭാഗം കൗൺസിലർമാർ പരാതി ഉന്നയിച്ചതും ഭരണാനുകൂല കൗൺസിലർമാർ ഇതിനെ പ്രതിരോധിച്ചതുമാണ് യോഗത്തിൽ ബഹളങ്ങൾക്കിടയാക്കിയത്. ജനകീയവിഷയങ്ങൾ മാറ്റിവെച്ച് കുടുംബശ്രീ സംരംഭത്തി​െൻറ പേരിൽ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തർക്കിക്കുന്നതിനും വഴിവിട്ട ചർച്ചകളിൽ സമയം കൊല്ലുന്നതിനും കൗൺസിൽ സാക്ഷിയായി. ബി.ജെ.പി അംഗമായ തിരുമല കൗൺസിലർ പി.വി. മഞ്ജുവാണ് കുടുംബശ്രീ എ.ഡി.എസ് കോഒാഡിേനറ്റർ മോശമായി പെരുമാറുന്നതായി പരാതി ഉന്നയിച്ചത്. ഇതുമൂലം വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മേയറോടും ക്ഷേമകാര്യസമിതി ചെയർപേഴ്സണോടും പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും മേയർ ധിക്കാരപരമായാണ് പെരുമാറുന്നതെന്നും അവർ പറഞ്ഞു. എന്നാൽ, ഭരണപക്ഷത്തെ ഐഷാ ബേക്കർ 'കുടുംബശ്രീ എ.ഡി.എസുമാരെ ആരും വിരട്ടാൻ നോക്കരുതെന്നും പുതിയ കൗൺസിലർമാരുടെ പരിചയക്കുറവാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും പറഞ്ഞു. മേയർ ധിക്കാരിയാണെന്ന പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞവരാണ് ധിക്കാരത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ കൗൺസിൽ ബഹളത്തിൽമുങ്ങി. പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കേണ്ടവരാണ് കൗൺസിലറും എ.ഡി.എസ് മാരുമെന്ന് യു.ഡി.എഫിലെ വി.ആർ. സിനി പറഞ്ഞു. എന്നാൽ, പലസ്ഥലങ്ങളിലും അങ്ങനെയല്ല. കുടുംബശ്രീ പ്രവർത്തകരെ ആരും വെള്ളപൂശാൻ ശ്രമിക്കരുതെന്നും സിനി പറഞ്ഞു. കുടുംബശ്രീയുടെ ചരിത്രവുമായി ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റതോടെ ബി.ജെ.പി അംഗങ്ങൾ കുടുംബശ്രീ വാജ്പേയിയുടെ കാലത്ത് നിലവിൽവന്നതാണെന്നും അത് മാതൃകപരമാണെന്നും പരമാർശിച്ചു. ബി.ജെ.പിയുടെ ഈ അവകാശവാദം തെറ്റാെണന്നും ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലമാണെന്നും ഭരണപക്ഷത്തെ പാളയം രാജനും തിരിച്ചടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.