തിരുവനന്തപുരം: അയൽവാസിയായ പെൺകുട്ടിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഐ.ജി മനോജ് എബ്രഹാം അന്വേഷണം പ്രഖ്യാപിച്ചു. ഐ.ജിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം യുവതിയിൽനിന്ന് മൊഴി രേഖപ്പെടുത്തി. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയാണ് യുവതിയുടെ പരാതി. ഇതുസംബന്ധിച്ച് പാറശ്ശാല സി.ഐക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും സി.ഐയുടെ അറിവോടുകൂടിയാണ് പീഡനശ്രമം ഉണ്ടായതെന്നും യുവതി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഐ.ജി അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റാരോപിതരായ പൊലീസുകാർ യുവതിയുടെ വീടിെൻറ പരിധിയിെല സ്റ്റേഷനിൽ ജോലി ചെയ്യുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരെ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്ന് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഏപ്രിൽ 28നാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.