കഴക്കൂട്ടം: മുരുക്കുംപുഴയിൽ ബിവറേജസ് വിരുദ്ധസമരം ശക്തം. പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണത്തിൽ ഒൗട്ട്ലെറ്റ് തുറന്ന് പ്രവർത്തിച്ചു. സമരക്കാർക്കുനേരെ പൊലീസ് ലാത്തിവീശി. ഒമ്പത് പേർക്ക് പരിക്കേറ്റു. വെൽഫെയർ പാർട്ടി നേതാവ് ആദിലിന് (30) ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി ശശി ശങ്കർ, പൊലീസുകാരാനായ ഷിബു,ബി.ജെ.പി ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് സാബു, സുനിൽ എന്നിവർക്കും നാല് സ്ത്രീകൾക്കുമാണ് പരിക്ക്. ഇവർ ആശുപത്രികളിൽ ചികിത്സതേടി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മംഗലപുരം പഞ്ചായത്തിൽ ബി.ജെ.പി, കോൺഗ്രസ്, വെൽഫെയർ പാർട്ടി എന്നിവർ ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തോടെ ജീവനക്കാർ ഒൗട്ട്ലെറ്റ് തുറന്ന് പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് പലതവണ സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലിെൻറ വക്കിലെത്തി. ഒരാൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണിയും മുഴക്കി. ഗേറ്റിെൻറ പൂട്ട്പൊളിക്കാനും ശ്രമമുണ്ടായി. നേതാക്കൾ സമരക്കാരെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. പന്ത്രണ്ട് മണിയോടെയാണ് പ്രതിഷേധം ശക്തമായത്. പൊലീസ് വലയം ഭേദിച്ച് സമരക്കാർ ഒൗട്ട്ലെറ്റിനകത്തേക്ക് കടന്നു. ഇതിനിടെ പ്രതിഷേധക്കാർക്കെതിരെ മുദ്രാവാക്യം വിളിച്ച് ഒൗട്ട്ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു സംഘവും അകത്തേക്ക് കയറി. രാവിലെ മുതൽ ഇരുവിഭാഗവും രണ്ടുചേരിയായി തിരിഞ്ഞ് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് രണ്ടോടെ വെഞ്ഞാറമൂട് സി.െഎ വിജയൻ സ്ഥലത്തെത്തി. മദ്യം വാങ്ങാൻ എത്തിയവരെ സമരക്കാർ തടഞ്ഞതോടെ ലാത്തിവീശുകയായിരുന്നു. അേതസമയം, വൈകീേട്ടാടെ മദ്യവിൽപനശാലയിലേക്ക് ലോഡുമായെത്തിയ ലോറിയിൽനിന്ന് സാധനമിറക്കുന്നതിനിടെ കല്ലേറുണ്ടായി. സംഭവത്തിൽ ലോറിയുടെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഇതോടെ മദ്യം വാങ്ങാനെത്തിയവരിൽ ചിലർ തിരിച്ചും കല്ലേറ് നടത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.