തിരുവനന്തപുരം: രാജ്യത്തിെൻറ സമ്പത്ത് ചുരുക്കം ചില കുടുംബങ്ങളിലേക്ക് മാത്രമായി എത്തുന്ന സാമ്പത്തിക നയങ്ങൾക്കെതിരെ ശബ്ദം ഉയരേണ്ട സമയമായെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. െഎ.എൻ.ടി.യു.സി ആഭിമുഖ്യത്തിൽ ചമ്പാരൻ സമരത്തിെൻറ 100ാം വാർഷികാഘോഷവും മേയ്ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെയും കർഷകരുടെയും കണ്ണീരൊപ്പുന്നതിന് പകരം കോർപറേറ്റുകളുടെ സംരക്ഷണത്തിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമനിർമാണങ്ങൾ നടക്കുന്നു. നോട്ട് നിരോധനത്തിെൻറ കെടുതികൾ അനുഭവിച്ചത് കർഷകരും കൂലിവേലക്കാരും പാവപ്പെട്ടവരുമാണ്. രാരാജ്യം തുടരുന്ന സാമ്പത്തികനയങ്ങളിൽ തിരുത്തലുകൾ വേണ്ടേ എന്ന് ആലോചിക്കേണ്ട സമയമായി. കവയിത്രി സുഗതകുമാരി, ഡോ. ജോർജ് ഒാണക്കൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, കെ. മുരളീധരൻ എം.എൽ.എ, സുഗതകുമാരി, ജോർജ് ഒാണക്കൂർ, വി.എസ്. ശിവകുമാർ എം.എൽ.എ, പാലോട് രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.