കാട്ടാക്കട: തലസ്ഥാനനിവാസികളുടെ ദാഹമകറ്റാൻ 35 വർഷം മുമ്പ് നെയ്യാർ അണക്കെട്ടിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാൻ 14 ദിവസം . ഇക്കുറിയും അത്രയുംദിവസം കൊണ്ടാണ് അത് യാഥാർഥ്യമായത്. അന്ന് രാത്രിയും പകലെന്നുമില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ പണിയെടുത്താണ് പൈപ്പുകൾ സ്ഥാപിച്ചതും വൈദ്യുതി എത്തിച്ചതും. ഇപ്പോൾ പൈപ്പുകൾ മണ്ണുമാന്തി യന്ത്രങ്ങളും െക്രയിനുകളുമൊക്കെയായേപ്പാൾ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. അന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് കൂറ്റൻ മരങ്ങൾ വെട്ടിമാറ്റിയാണ് കാപ്പുകാട് വൈദ്യുതി എത്തിച്ചതെന്ന് അന്നത്തെ തൊഴിലാളിയായ കോട്ടൂർ സ്വദേശി പീരുമുഹമ്മദ് പറഞ്ഞു. മുറിച്ചുമാറ്റുന്ന മരങ്ങൾ നീക്കം ചെയ്യാൻ സഹായമായി ആനകൾ മാത്രമാണുണ്ടായിരുന്നത്. രാത്രിയും പകലെന്നുമില്ലാതെയാണ് പണിയെടുത്തത്. പൈപ്പുകൾ ഇടുന്നതിന് ചാല് നിർമിച്ചത് മൺവെട്ടിയും പിക്കാസും മാത്രം കൊണ്ടാണ്. അന്ന് കുമ്പിൾമൂട് തോട്ടിൽ വെള്ളം എത്തിയപ്പോൾ നാട്ടുകാരെല്ലാം കൗതുകത്തോടെ നോക്കിനിന്നതായും ആഴ്ചകളോളം കൊടുംവേനലിൽ തോട്ടിലൂടെ ഒഴുകിയ വെള്ളം ആശ്വാസം നൽകിയിരുന്നതായും നാട്ടുകാർ ഓർമിക്കുന്നു.ഇക്കുറി വേനൽ കടുക്കുകയും പേപ്പാറ ജലസംഭരണിയിൽ ജലനിരപ്പ് കുറയുകയും ചെയ്തതോടെയാണ് നെയ്യാറിൽ നിന്ന് വെള്ളം എത്തിക്കുന്നതിന് പുതുജീവൻ െവച്ചത്. മാർച്ച് രണ്ടിന് ജലസേചനവകുപ്പിലെയും ഇറിഗേഷൻ വകുപ്പിെലയും ഉദ്യോഗസ്ഥർ നെയ്യാർഡാമിലെത്തി സ്ഥിതിഗതികൾ മനസ്സിലാക്കി. പിന്നീട് ഈ മാസം 18ന് മന്ത്രി മാത്യു ടി. തോമസ് നെയ്യാറിലെത്തിയതോടെയാണ് പ്രവൃത്തികൾക്ക് ജീവൻെവച്ചത്. പിന്നീടങ്ങോട്ട് വെള്ളം എത്തിക്കുന്നതിനുള്ള പണികൾ ശരവേഗത്തിലായിരുന്നു. ഒരാഴ്ചക്കുള്ളിൽതന്നെ വെള്ളം കുമ്പിൾമൂട് തോട് വഴി ഒഴുകി അരുവിക്കരയിലെത്തിയതോടെ മന്ത്രിക്കും ജലസേചന വകുപ്പ് അധികൃതർക്കും ആശ്വാസമായി. ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ , വാട്ടാർ അതോറിറ്റി എം.ഡി ഷൈനാമോൾ, സൂപ്രണ്ടിങ് എൻജിനീയർ ലീനാകുമാരി, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ തിലകൻ, മെക്കാനിക്കൽ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഷാജി, ചീഫ് എൻജിനീയർമാരായ ശ്രീകുമാർ, ജോഷി, മഹാദേവൻ എന്നിവർ രാപ്പകൽ വ്യത്യാസമില്ലാതെ വെള്ളം എത്തിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. അസി. എൻജിനീയർ അനിൽ, നെയ്യാർ അസി. എൻജിനീയർ പി.എസ്. വിനോദ് എന്നിവർ പ്രവൃത്തികൾ ഏകോപിപ്പിച്ചു. വൈദ്യുതി എത്തിക്കുന്നതോടെ പമ്പ് സെറ്റുകൾ പ്രവർത്തിപ്പിച്ച് ലക്ഷ്യത്തിൽ വെള്ളം പമ്പ് ചെയ്യാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.